Kodanchery

സാങ്കേതിക മികവിലേക്ക് എട്ടാം ക്ലാസുകാർ; ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ശ്രദ്ധേയമായി

കോടഞ്ചേരി:നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് ഏകദിന പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ സാങ്കേതികവിദ്യയോടുള്ള താൽപര്യം വളർത്തുന്നതിനും ഡിജിറ്റൽ മേഖലയിൽ പുതിയ അറിവുകളും കഴിവുകളും നേടുന്നതിനും ലക്ഷ്യമിട്ടായിരുന്നു ക്യാമ്പ്.

സ്കൂളിൽ നടന്ന ക്യാമ്പിന് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ റോബിൻസൺ തോമസ് സ്വാഗതം ആശംസിച്ചു. സീനിയർ അസിസ്റ്റന്റ് ജയ്മോൾ തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. താമരശ്ശേരി ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രെയിനർ സോണി ജോസഫ് വിദ്യാർത്ഥികൾക്കായി ക്ലാസ് നയിച്ചു. വിൻസന്റ് ഡി.കെ. ആശംസകൾ നേർന്നു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ബേസിൽ ടി. ബേബി നന്ദി പറഞ്ഞു.

ക്യാമ്പിന്റെ ഭാഗമായി ഉച്ചകഴിഞ്ഞ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായും പ്രത്യേക ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളുടെ പഠനത്തിൽ സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം, ഡിജിറ്റൽ ഉപകരണങ്ങളുടെ ഉത്തരവാദിത്തപൂർവമായ ഉപയോഗം എന്നിവയിൽ രക്ഷിതാക്കളുടെ പങ്കിനെക്കുറിച്ച് ക്ലാസിൽ വിശദീകരിച്ചു.

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സാങ്കേതികവിദ്യയെ കൂടുതൽ ഫലപ്രദമായി മനസ്സിലാക്കാനും ഉപയോഗപ്പെടുത്താനും സഹായകമായ വിവിധ അറിവുകളും അനുഭവങ്ങളും പകർന്നുനൽകിയ ക്യാമ്പ് ശ്രദ്ധേയമായി.

Related Articles

Leave a Reply

Back to top button