Kodanchery

സാങ്കേതിക മികവിൽ വീണ്ടും ഒന്നാമതായി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ; ലിറ്റിൽ കൈറ്റ്സ് സബ്ജില്ലാ പുരസ്കാരം ഏറ്റുവാങ്ങി

​ കോടഞ്ചേരി: കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) കീഴിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കായി ഏർപ്പെടുത്തിയ 2026-ലെ പുരസ്കാര വിതരണത്തിൽ കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി വീണ്ടും മികവ് തെളിയിച്ചു. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ഐ.ടി. ശൃംഖലയാണ് ലിറ്റിൽ കൈറ്റ്സ്.

ഡിജിറ്റൽ സാക്ഷരത, സാങ്കേതിക അറിവുകളുടെ പങ്കുവെക്കൽ തുടങ്ങി 16 പ്രധാന മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് സ്കൂളുകളെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. സ്കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പുറമെ പൊതുസമൂഹത്തിനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നൽകിവരുന്ന മികച്ച പരിശീലനങ്ങളും വിപുലമായ സേവനങ്ങളുമാണ് സെന്റ് ആന്റണീസ് ഹൈസ്കൂളിനെ ഈ നേട്ടത്തിന് അർഹമാക്കിയത്.

​കോഴിക്കോട് ജില്ലയിലെ പ്രധാന അധ്യാപകർക്കായി സംഘടിപ്പിച്ച ഏകദിന ശില്പശാലയിൽ വെച്ച് ഡയറ്റ് (DIET) പ്രിൻസിപ്പൽ ഡോ. അബ്ദുൾ നാസർ യു.കെ. അവാർഡ് വിതരണം ചെയ്തു. സ്കൂളിനു വേണ്ടി സീനിയർ അസിസ്റ്റന്റ് ഡാലി ഫിലിപ്പ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ചടങ്ങിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള അധ്യാപകരും പ്രതിനിധികളും പങ്കെടുത്തു. സ്കൂളിന്റെ ഈ മികച്ച നേട്ടത്തിൽ മാനേജ്‌മെന്റും പി.ടി.എ.യും അഭിനന്ദനങ്ങൾ അറിയിച്ചു.

Related Articles

Leave a Reply

Back to top button