Thiruvambady
പുല്ലൂരാംപാറ പ്രൈമറി ഹെൽത്ത് സെന്ററിന് നേരെ ആക്രമണം: ചീമുട്ടയെറിഞ്ഞ് സാമൂഹ്യവിരുദ്ധർ

തിരുവമ്പാടി: പുല്ലൂരാംപാറ പ്രൈമറി ഹെൽത്ത് സെന്ററിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ഇന്നലെ രാത്രിയാണ് ആശുപത്രി കെട്ടിടത്തിന് നേരെ അക്രമികൾ ചീമുട്ടയെറിഞ്ഞത്.ഇന്ന് രാവിലെ ജോലിക്കെത്തിയ ആശുപത്രി ജീവനക്കാരാണ് സംഭവം ആദ്യം കണ്ടത്. കെട്ടിടത്തിന്റെ ഭിത്തിയിലേക്കും പ്രധാന വാതിലിലേക്കും ചീമുട്ടയെറിഞ്ഞു പൊട്ടിച്ച നിലയിലായിരുന്നു.
സംഭവമറിഞ്ഞ് തിരുവമ്പാടി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. വാർഡ് മെമ്പർ ജോഷി പുളിക്കാട്ടിൽ പ്രദേശം സന്ദർശിക്കുകയും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







