Kodanchery

നാളികേര ഉദ്പാദക സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഏകദിന ശില്പശാല നടത്തി

കോടഞ്ചേരി:ശാന്തിനഗർ നാളികേര ഉദ്പാദക സംഘത്തിന്റെ ആഭിമുഖ്യത്തിൽ സമ്മിശ്ര നാളികേര കൃഷിയും കീടനിയന്ത്രണ മാർഗങ്ങളും സംബന്ധിച്ച ഏകദിന ശില്പശാല നടത്തി. അൽഫോൻസാ കുരിശുപള്ളി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് കൃഷി വിജ്ഞാൻ കേന്ദ്രയിലെ ഡോ. പ്രകാശ് ക്ലാസ്സ്‌ നയിച്ചു. തെങ്ങിൻ തൈകൾ തിരഞ്ഞെടുക്കുന്നത് മുതൽ വളപ്രയോഗം മണ്ണുപരിശോധന, തടം തുറക്കൽ, പുതയിടൽ എന്നിവയെക്കുറിച്ചും കീട നിയന്ത്രണം രോഗപ്രതിരോധ മാർഗങ്ങൾഎന്നിവ സംബന്ധിച്ചും പ്രതിപാദിച്ചു. നമ്മുടെ നാട്ടിലെ ചകിരി സംഭരിച്ചു വൻതോതിൽ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിനെക്കുറിച്ച് ഡോ. പ്രകാശും സൂചിപ്പിക്കുകയും അതിനായി ഒരു പ്രൊജക്റ്റ്‌ തയ്യാർ ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മില്ലി മോഹൻ നിർദ്ദേശിക്കുകയും ചെയ്തു.സിഡിബി പദ്ധതികളെ ക്കുറിച്ചും സമഗ്രനാളികേര പദ്ധതി സംബന്ധിച്ചും കേരശ്രീ ഫെഡറേഷൻ സെക്രട്ടറി ടോമി ചെറിയാൻ വിശദീകരിച്ചു. ജോസഫ് പിജെ. പാലക്കൽ സ്വാഗതം പറഞ്ഞു, വാർഡ് മെമ്പർ റെജി തമ്പി അധ്യക്ഷ്യം വഹിച്ചു. ജോൺ ജോസഫ് നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button