Kodanchery

​കോടഞ്ചേരിയിൽ കർഷക ദിനാഘോഷവും കർഷക അവാർഡ് വിതരണവും ഇന്ന്

​കോടഞ്ചേരി: ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെയും കോടഞ്ചേരി കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷക ദിനാഘോഷവും മികച്ച കർഷകർക്കുള്ള അവാർഡ് വിതരണവും സംഘടിപ്പിക്കുന്നു.

​2026 ഓഗസ്റ്റ് 17 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കുന്നത്.​പരിപാടിയുടെ ഉദ്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ സി.കെ. കാസിം നിർവഹിക്കും. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കൃഷി രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച കർഷകരെ ചടങ്ങിൽ ആദരിക്കുകയും പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്യും. ചടങ്ങിൽ ജനപ്രതിനിധികളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കർഷകരും പങ്കെടുക്കും.

ആദരിക്കുന്ന കർഷകർ

മികച്ച മുതിർന്ന കർഷകൻ:ഫിലിപ്പ് ഇ.ജെ എലിമുള്ളിൽ

മികച്ച വനിത കർഷക:മേരി ചക്കിട്ടമുറിയിൽ

മികച്ച സമ്മിശ്ര കർഷകൻ:പി.കെ സെബാസ്റ്റ്യൻ പുത്തൻവീട്ടിൽ

മികച്ച സംയോജിത കർഷകൻ:ജേക്കബ് കെ.പി കൊളക്കാട്ട്

മികച്ച ബഹുവിള കർഷകൻ:സെബാസ്റ്റ്യൻ അബ്രഹാം പാംബ്ലാനി

മികച്ച എസ്.സി കർഷകൻ:സന്തോഷ് എൻ നെല്ലാനിക്കുന്നേൽ

മികച്ച ജൈവകർഷകൻ:ബാബു ജോസഫ് കളപ്പാട്ട്

മികച്ച വിദ്യാർത്ഥി കർഷക:ആൻമരിയ അബ്രഹാം ആട്ടക്കുന്നേൽ

മികച്ച കർഷകത്തൊഴിലാളി:ജോസ് ആലക്കൽ.

Related Articles

Leave a Reply

Back to top button