Mukkam

മുക്കത്ത് വാഹനാപകടം; നാല് പേർക്ക് പരിക്ക്

മുക്കം: എടവണ്ണ–കൊയിലാണ്ടി സംസ്ഥാന പാതയിൽ മാടാമ്പുറം വളവിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. രണ്ട് ഓട്ടോറിക്ഷകൾ, ഒരു കാർ, ഒരു മിനി ഗുഡ്സ് ഓട്ടോ എന്നിവയാണ് അപകടത്തിൽപ്പെട്ടത്.

മുക്കത്തുനിന്ന് അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന രണ്ട് വാഹനങ്ങളും അരീക്കോട് ഭാഗത്തുനിന്ന് മുക്കത്തേക്ക് വരികയായിരുന്ന രണ്ട് വാഹനങ്ങളുമാണ് മാടാമ്പുറം വളവിൽ കൂട്ടിയിടിച്ചത്.

അപകടത്തിൽ പരിക്കേറ്റ നാലുപേരെയും നാട്ടുകാരും പോലീസും ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റവരിൽ ചിലരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു. സ്ഥലത്തെത്തിയ പോലീസ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽനിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Related Articles

Leave a Reply

Back to top button