Mukkam

തൂഫാൻ ഡ്രൈവ് വിദ്യാർത്ഥികൾക്കായി റീൽസ് മത്സരങ്ങൾക്ക് തുടക്കം;വിജയികളെ കാത്തിരിക്കുന്നത് ടാബും സെെക്കിളും

മുക്കം: ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ തിരുവമ്പാടി മണ്ഡലത്തിൽ സി.കെ കാസിം എം എൽ എയുടെ നേതൃത്വത്തിൽ നടന്നുവരുന്ന
തൂഫാൻ ഡ്രൈവിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് 1റീൽസ് മത്സരം 1സംഘടിപ്പിക്കുന്നു. തിരുവമ്പാടി മണ്ഡലത്തിലെ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാനാവുക.

എൽ.പി , യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായാണ് മത്സരം നടത്തുന്നത്. ലഹരി വിരുദ്ധ ബോധവൽക്കരണമായിരിക്കണം വീഡിയോയുടെ ഉള്ളടക്കം. വീഡിയോ ഒരു മിനുട്ടിൽ അധികരിക്കാൻ പാടില്ല. വിദ്യാർത്ഥികൾ സ്വന്തമായി ആശയങ്ങൾ കണ്ടെത്തി രക്ഷിതാക്കളുടെ സഹായത്തോടെ നിർമ്മിക്കുന്ന വീഡിയോകളാണ് അയക്കേണ്ടത്.
ക്ലാസ് അധ്യാപകർക്കാണ് വിദ്യാർത്ഥികൾ വീഡിയോകൾ അയക്കേണ്ടത്. സ്കൂൾ തലത്തിൽ തെരഞ്ഞെടുക്കുന്ന മികച്ച ഒരു വീഡിയോ പഞ്ചായത്ത് തലത്തിലേക്കും അതിൽ നിന്നും മികച്ചത് മണ്ഡലം തലത്തിലേക്കും തെരഞ്ഞെടുക്കും.മികച്ച സന്ദേശം നൽകുന്ന സർഗ്ഗാത്മകതയുള്ള റീൽസുകളിൽ നിന്നും മണ്ഡലം തലത്തിൽ ഒരാൾക്ക് വീതം സമ്മാനം നൽകും.

എൽ.പി ,യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ ഒന്നാം സ്ഥാനക്കാർക്ക് തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം ഓരോ സൈക്കിൾ വീതവും ഹയർ സെക്കണ്ടറി വിഭാഗത്തിന് ടാബും സമ്മാനമായി നൽകും.കുട്ടികൾ നിർമ്മിക്കുന്ന വീഡിയോകൾ ക്ലാസ് അധ്യാപകർക്ക് അയച്ചു കൊടുക്കേണ്ട അവസാന തിയ്യതി ഓഗസ്റ്റ് 31 ആണ്.

Related Articles

Leave a Reply

Back to top button