Kodanchery

ഒന്നിച്ചൊരോണം 2026 – വലിയകൊല്ലിയിൽ ഓണാഘോഷം ഓഗസ്റ്റ് 23, 24 തീയതികളിൽ

കോടഞ്ചേരി: വലിയകൊല്ലി സെന്റ് അൽഫോൻസാ ചർച്ച് വലിയകൊല്ലി & ജയകേരള വായനശാല വലിയകൊല്ലി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഒന്നിച്ച് ഒരോണം 2026 ആഘോഷം ഓഗസ്റ്റ് 23 ഞായർ, 24 തിങ്കൾ തീയതികളിൽ വലിയകൊല്ലിയിൽ നടക്കും.

ഓഗസ്റ്റ് 23 ഞായർ – പരിപാടികൾ:ഉച്ചകഴിഞ്ഞ് 02 മണി മുതൽ കാരംസ് (ഡബിൾസ്) പാരീഷ് ഹാൾ. പ്രവേശന ഫീസ് 100 രൂപ. ഒന്നാം സമ്മാനം 1000 രൂപ, രണ്ടാം സമ്മാനം 500 രൂപ.
ചെസ്സ് മത്സരം പാരീഷ് ഹാളിൽ
ഉച്ചകഴിഞ്ഞ് 04 മണി മുതൽ സൈക്ലിംഗ്* മത്സരം. ഒന്നാം സമ്മാനം 1000 രൂപ, രണ്ടാം സമ്മാനം 500 രൂപ

ഓഗസ്റ്റ് 24 തിങ്കൾ – പ്രധാന ദിനം രാവിലെ 08 മണിക്ക്: മാരത്തൺ
രാവിലെ 09.00 മണി മുതൽ കുട്ടികൾക്കും, വനിതകൾക്കും, യുവാക്കൾക്കും തുടങ്ങി എല്ലാവർക്കും ഇണങ്ങുന്ന വിവിധങ്ങളായ ഓണക്കളികൾ, മത്സരങ്ങൾ

കലംതല്ലിപ്പൊട്ടിക്കൽ, തലയണയടി, മിഠായിപെറുക്കൽ, ചാക്കിൽചാട്ടം, പെനാൾട്ടി ഷൂട്ട്, ബോൾ പാസ്സിംഗ്, കസേരകളി, പുഷ്-അപ്പ് ചലഞ്ച്, പ്ലാങ്ക് ചലഞ്ച്, നിധി കണ്ടെത്തൽ തുടങ്ങിയ മത്സരങ്ങൾ.

മറ്റു സമ്മാനങ്ങൾ: ബമ്പർ സമ്മാനം 20 കിലോ അരി, ഏറ്റവും നല്ല കാണിക്കുള്ള സമ്മാനം.
ഉച്ചയ്ക്ക് 12.00 മണിക്ക്: ഓണപ്പായസം ഉച്ചകഴിഞ്ഞ് 03.00 ന് വടംവലി

വടംവലി സമ്മാനങ്ങൾ
പുരുഷൻമാർക്ക് ഒന്നാം സമ്മാനം ₹3001/, രണ്ടാം സമ്മാനം ₹2001/-
സ്ത്രീകൾക്ക് ഒന്നാം സമ്മാനം ₹2000/- രണ്ടാം സമ്മാനം ₹1500/-

ഓണാഘോഷ പരിപാടികളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Related Articles

Leave a Reply

Back to top button