Pullurampara

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ ഓണാഘോഷം

പുല്ലൂരാംപാറ: ലാസ്യതാളങ്ങൾക്കൊത്ത് ചുവടുവെച്ച് കേരളത്തനിമ വിളിച്ചോതുന്ന വേഷവിധാനങ്ങളുമായി 75 പെൺകുട്ടികൾ അണിനിരന്ന മെഗാ തിരുവാതിരയോടെ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിലെ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി.

വർണാഭമായ പൂക്കളവും വാദ്യമേളങ്ങളുടെ അകമ്പടിയോടെ എത്തിയ മാവേലി മന്നനും ആഘോഷത്തിന് മാറ്റുകൂട്ടി. ക്ലാസ് അടിസ്ഥാനത്തിൽ സംഘടിപ്പിച്ച വിവിധ ഓണക്കളികളിൽ വിദ്യാർഥികൾ ആവേശപൂർവം പങ്കെടുത്തു. മത്സരങ്ങളിലെ വിജയികൾക്ക് സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. അരുൺ തുറവക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

മുൻ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ് മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസി തോമസ്, പി.ടി.എ. പ്രസിഡന്റ് സോണി മണ്ഡപത്തിൽ, എം.പി.ടി.എ. പ്രസിഡന്റ് സോണി സിജോ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിഭവസമൃദ്ധമായ ഓണസദ്യയോടെ ആഘോഷ പരിപാടികൾ സമാപിച്ചു.

Related Articles

Leave a Reply

Back to top button