Thiruvambady
പണയം വെക്കാൻ കൊണ്ടുവന്ന ഒന്നേമുക്കാൽ പവൻ സ്വർണ്ണപ്പാദസരം നഷ്ടപ്പെട്ടു

തിരുവമ്പാടി: കല്ലൊലിക്കൽ ഫിനാൻസിന് മുൻവശത്ത് വെച്ച് പണയം വെക്കാനായി കൊണ്ടുവന്ന ഒന്നേമുക്കാൽ പവൻ സ്വർണ്ണപ്പാദസരം നഷ്ടപ്പെട്ടു.
കല്ലൊലിക്കൽ ഫിനാൻസിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ താഴെ വീണാണ് ആഭരണം നഷ്ടപ്പെട്ടത്. തുടർന്ന് സ്ഥലത്തെത്തിയ മറ്റൊരു കുടുംബം സ്വർണ്ണാഭരണം എടുത്തുകൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സ്ഥാപനത്തിലെ സിസിടിവി ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. എന്നാൽ ദൃശ്യങ്ങളിൽ നിന്ന് ഇവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
സ്വർണ്ണപ്പാദസരം ലഭിച്ചവർ എത്രയും വേഗം കല്ലൊലിക്കൽ ഫിനാൻസിലോ, ജെ.കെ ജ്വല്ലറിയിലോ, തിരുവമ്പാടി പോലീസ് സ്റ്റേഷനിലോ ഏൽപ്പിക്കണമെന്ന് ബന്ധപ്പെട്ടവർ അഭ്യർത്ഥിച്ചു.
📞 ഫോൺ: 96562 17970







