Thiruvambady

റെസ്ക്യൂ ടീം നടപടിക്രമങ്ങൾ പൂർത്തിയാകുന്നു.

കമ്മ്യൂണിസ്റ്റ്‌ സെൽ തിരുവമ്പാടി നവമാധ്യമ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ റെസ്ക്യൂ ടീം രൂപീകരിച്ച് ഉടൻതന്നെ പ്രവർത്തന സജ്ജമാക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിവരികയാണ്. എഴുപത്തിയഞ്ചു പ്രവർത്തകരെ ഉൾകൊള്ളിച്ചുകൊണ്ട് അഞ്ച് മേഖലകളായി തിരിച്ച് പ്രവർത്തിക്കുവാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ചെറുപ്ര-തൊണ്ടിമ്മൽ-മരക്കാട്ടുപുറം മേഖല ഒന്ന്, വാപ്പാട്ടു-തെറുപറമ്പ്-താഴെ തിരുവമ്പാടി മേഖല രണ്ട്, മിൽമുക്ക്-മറിയപ്പുറം-പിസി മുക്ക്-അമ്പലപാറ-തിരുവമ്പാടി ടൗൺ മേഖല മൂന്ന്, പുന്നക്കൽ-നെല്ലാനിച്ചാൽ-പാമ്പിഴഞ്ഞപ്പാറ-കറ്റിയാട്-ഇലഞ്ഞിക്കൽ-തമ്പലമണ്ണ മേഖല നാല്, പള്ളിപ്പടി-പുല്ലൂരാംപാറ-ആനക്കാംപൊയിൽ-മുത്തപ്പൻപുഴ മേഖല അഞ്ച് എന്നിങ്ങനെയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് പ്രവർത്തകർ അറിയിച്ചു.

റെസ്ക്യൂ ടീമിന് ഒരു കോർഡിനേറ്ററും, ഒരു ക്യാപ്റ്റനും, ഏഴ് വൈസ് ക്യാപ്റ്റൻമാരും ഉണ്ടാവും, ഇവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.

Related Articles

Leave a Reply

Back to top button