Kodanchery

ചാരുലയം സ്കൂൾ കലാമേളക്ക് തിരശീല വീണു

കോടഞ്ചേരി: സെന്റ് ജോസഫ്സ് എൽ.പി. സ്കൂളിൽ രണ്ട് ദിവസമായി നടന്നുവന്ന ചാരുലയം സ്‌കൂൾ കലാമേളക്ക് തിരശീല വീണു. വിദ്യാർത്ഥികളുടെ വ്യത്യസ്‌തങ്ങളായ പരിപാടികളാൽ ചാരുലയം ശ്രദ്ധേയമായി. വാഴ 2 ഫെയിം അഭിനേതാവ് അഭിമന്യു പി കെ ചമൽ കലാമേള ഉദ്ഘാടനം ചെയ്തു.

കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും അവരുടെ സർഗാത്മകത വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഉദ്ഘാടന ചടങ്ങിൽ സ്കൂൾ പി.ടി.എ പ്രസിഡണ്ട് സിബി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. മാസ്‌റ്റർ അഭിമന്യൂവിൻ്റെ സാന്നിധ്യം കുട്ടികളിൽ ഏറെ ആവേശമുണ്ടാക്കി.

കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ലഭിക്കുന്ന ഇത്തരം വേദികൾ അവരുടെ ആത്മവിശ്വാസവും വ്യക്തിത്വവികാസവും വളർത്തുന്നതിൽ വലിയ പങ്കുവഹിക്കുമെന്ന് അനുഗഹ പ്രഭാഷണത്തിൽ ഫാ.എബിൻ കുറൂർ പറഞ്ഞു.

എം.പി.ടി.എ പ്രസിഡണ്ട് ടിനുമോൾ പി ടി ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് ജിസ്ന ജോസ് സ്വാഗതവും കലാമേള കൺവീനർ ധന്യ സണ്ണി നന്ദിയും പറഞ്ഞു. സി. ആൻമരിയ ലുക്കോസ്, അരുൺ ജോർജ്, ജോബി ജോസ്,ഷിജോ ജോൺ, അനീഷ് കെ ജോസ്, ബിജി പി.വി, പ്രിൻസി സെബാസ്‌റ്റ്യൻ, ലിൻ്റ ഇമ്മാനുവേൽ, അഭയ ജോസ് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button