Mukkam
നീലേശ്വരം ഡിവിഷനിൽ വയോമിത്രം ക്ലിനിക് ആരംഭിച്ചു

മുക്കം: മുക്കം നഗരസഭയിലെ നീലേശ്വരം ഡിവിഷനിൽ വയോമിത്രം ക്ലിനിക് ആരംഭിച്ചു. വയലക്കോട്ടു പറമ്പ് സാംസ്കാരിക നിലയത്തിൽ ആരംഭിച്ച ക്ലിനിക്കിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ: കെ പി ചാന്ദ്നി ഉദ്ഘാടനം ചെയ്തു.
ഡിവിഷൻ കൗൺസിലർ ബബിത മനോജ് അധ്യക്ഷയായി. വയോമിത്രം ജില്ല കോ-ഓർഡിനേറ്റർ ജിഷോ പദ്ധതി വിശദീകരിച്ചു. ആരോഗ്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ റാഷിദ്, പെതുമരാമത്ത് സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ ഭവന വിനോദ്, കൗൺസിലർമാരായ ലീല, സുനിൽ പൊയ്യേരി എന്നിവർ സംസാരിച്ചു







