Koodaranji

പൂന്തോട്ടം ഒരുങ്ങി; കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിന് പുത്തൻ സൗന്ദര്യം

കൂടരഞ്ഞി: സർക്കാർ ആശുപത്രി പരിസരം മനോഹരമാക്കുന്നതിന്റെയും ഹരിതാഭമാക്കുന്നതിന്റെയും ഭാഗമായി കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിൽ പൂന്തോട്ടം ഒരുക്കി. കൃഷിവകുപ്പിന്റെ സഹകരണത്തോടെയാണ് പൂന്തോട്ടം നിർമ്മിച്ചത്.

ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും മനസ്സിന് കുളിർമയേകുന്ന ആരോഗ്യകരവും മനോഹരവുമായ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
ആശുപത്രി പരിസരത്തിന്റെ ശുചിത്വവും സൗന്ദര്യവും വർധിപ്പിക്കുന്ന പ്രവർത്തനം ശ്രദ്ധേയമായി.

പൂന്തോട്ടത്തിലെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോർജ് കുട്ടി കക്കാടംപൊയിൽ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആയിഷാബി ഷിയാസ്, വാർഡ് മെമ്പർമാരായ ലീലാമ ദേവസ്യ, മേരി തങ്കച്ചൻ, സക്കീന സലീം, മെഡിക്കൽ ഓഫീസർ ഡോ. പി. കെ. ദിവ്യ, കൃഷി ഓഫീസർ ടിൻസി ടോം, ഹെൽത്ത് ഇൻസ്പെക്ടർ കെ. ബി. ശ്രീജിത്ത്, അഗ്രികൾച്ചർ അസിസ്റ്റന്റുമാരായ
ടി. ആർ. അനൂപ്, വി. എ. ഫിറോസ് ബാബു, ഡാറ്റാ മാനേജർ റോജൻ റോയ് എന്നിവരും ആരോഗ്യ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button