Koodaranji

ഹരിത കർമ്മ സേനാംഗത്തെ ആദരിച്ചു

കൂടരഞ്ഞി : കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്., റോവർ റേഞ്ചർ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഹരിത കർമ്മ സേനാംഗത്തെ ആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബിനു ബേബി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹരിത കർമ്മ സേനാംഗം എൻ. കെ. സീതയെ പൊന്നാട അണിയിച്ച് ആദരിച്ചു.

തുടർന്ന് എൻ. കെ. സീത ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുകയും ‘വിദ്യാർത്ഥികളിൽ മാലിന്യ നിർമാർജനം’ എന്ന വിഷയത്തിൽ ക്ലാസ് നയിക്കുകയും ചെയ്തു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ലിസി വി. ജെ., എൻ.എസ്.എസ്. റോവർ റേഞ്ചർ ലീഡർമാരായ ദിയ മരിയ, ആഷേർ ടോം, അർച്ചന രാജ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button