Mukkam

എന്റെ മുക്കം സന്നദ്ധ സേനാംഗങ്ങളെ മുക്കം നഗരസഭ ആദരിച്ചു

മുക്കം: ദുരന്തമേഖലകളിൽ നിസ്വാർത്ഥ സേവനമനുഷ്ഠിക്കുന്ന ‘എന്റെ മുക്കം സന്നദ്ധ സേന അംഗങ്ങളെ മുക്കം നഗരസഭ ആദരിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ സന്നദ്ധ സേനയ്ക്ക് ആവശ്യമായ വിവിധ സേവന ഉപകരണങ്ങളുടെ കൈമാറ്റവും ചടങ്ങിൽ വെച്ച് നിർവ്വഹിച്ചു.

മുക്കം വ്യാപാരഭവനിൽ നടന്ന ചടങ്ങ് നഗരസഭാ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി ഉദ്ഘാടനം ചെയ്തു. അടിയന്തര സാഹചര്യങ്ങളിൽ ജീവൻ പോലും പണയം വെച്ച് നാടിനായി രംഗത്തിറങ്ങുന്ന സന്നദ്ധ പ്രവർത്തകരുടെ സേവനം മാതൃകാപരമാണെന്ന് ചെയർപേഴ്സൺ അഭിപ്രായപ്പെട്ടു.

ഡെപ്യൂട്ടി ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലെഫ്റ്റനന്റ് കേണൽ റീനൂപ് മുഖ്യാതിഥിയായിരുന്നു. വിവധ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ അബ്ദുൾ അസീസ് വാർപ്പിൽ, ബിന്ദു. കെ.പി, റാഷിദ് കുന്നത്ത്, ഭവന വിനോദ്, മനീഷ ഉള്ളാട്ടിൽ, നദരസഭാ കൗൺസിലർമാരായ അബ്ദുള്ളക്കുട്ടി, ഷഫീഖ് മാടായി, ഗിരിജ. വി, ബബിത മനോജ്,എന്റെ മുക്കം സന്നദ്ധസേന പ്രസിഡന്റ് ജാബിർ തുടങ്ങിയവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി എ.കൃഷ്ണഗോപാൽ സ്വാഗതവും ഹെൽത്ത് ഇൻസ്പക്ടർ മജീദ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button