Mukkam

സൈലന്റ് സോൾസ്’ ഡോക്യുമെന്ററി മുക്കത്ത് പ്രദർശിപ്പിച്ചു

മുക്കം: അസം, ഝാർഖണ്ഡ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമീണരുടെ ദുരിതപൂർണ്ണമായ ജീവിത പശ്ചാത്തലമാക്കി ബച്ചു ചെറുവാടി സംവിധാനം ചെയ്ത ‘സൈലന്റ് സോൾസ്’ എന്ന ഡോക്യുമെന്ററി ഫിലിം മുക്കത്ത് പ്രദർശിപ്പിച്ചു. സാംസ്കാരിക സംഘടനയായ ‘മാനവ’ത്തിന്റെ ആഭിമുഖ്യത്തിൽ കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു പ്രദർശനം.

ചടങ്ങിൽ ഡോ. അബ്ബാസ് അലി മുഖ്യപ്രഭാഷണം നടത്തി. മാനവം വർക്കിങ് ചെയർമാൻ എൻ.എം. മുഹമ്മദ് ഹാഷിർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചലച്ചിത്ര പ്രവർത്തകരായ ശിവൻ പൊറ്റശ്ശേരി, ബൈജു ചിത്രപ്പുര, സുനിൽ സലാം എന്നിവരെ ആദരിച്ചു.

ചലച്ചിത്ര നിരൂപകൻ പി.കെ. ഗണേശൻ, ബന്ന ചേന്ദമംഗല്ലൂർ, കാഞ്ചന കൊറ്റങ്ങൽ, കെ.വി. അബുട്ടി, എ.പി. മുരളിധരൻ, ബിന്ദു ജയൻ, കെ. പുരുഷോത്തമൻ, നടുക്കണ്ടി അബൂബക്കർ, എൻ. അബ്ദുൽ സത്താർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button