Mukkam
കെ.എം.പി.യു. കോഴിക്കോട് ജില്ലാ പ്രവർത്തക സംഗമവും മാധ്യമ സെമിനാറും ഒക്ടോബർ 2-ന് മുക്കത്ത്

മുക്കം: കേരള പ്രസ് ആൻഡ് മീഡിയ യൂണിയൻ (കെ.എം.പി.യു.) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംഘടിപ്പിക്കുന്ന കോഴിക്കോട് ജില്ലാ പ്രവർത്തക സംഗമവും മാധ്യമപ്രവർത്തകർക്കുള്ള സെമിനാറും ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ നടക്കും.
തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ സി.കെ കാസിം ഉദ്ഘാടനം ചെയ്യും. രാവിലെ 10:00 മണി മുതൽ ഉച്ചവരെ മുക്കത്തുവെച്ചാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. സംഘടനയുടെ സംസ്ഥാന തലത്തിലുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഒക്ടോബർ മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ നിർദ്ദേശിച്ച പരിപാടികളുടെ തുടക്കമായാണ് ഈ സംഗമം നടക്കുന്നത്.
ജില്ലയിലെ മുഴുവൻ കെ.എം.പി.യു. ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കണമെന്നും വിജയമാക്കണമെന്നും സംഘാടക സമിതി അഭ്യർത്ഥിച്ചു.







