Kodiyathur

ഗാന്ധിജയന്തി ദിനത്തിൽ ഹരിത പ്രഭാതം സംഘടിപ്പിച്ചു

കൊടിയത്തൂർ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് കൊടിയത്തൂർ മെക് സവൻ യൂണിറ്റ് ‘ഹരിത പ്രഭാതം’ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മേഖല അസിസ്റ്റന്റ് കോഓർഡിനേറ്റർ യു. ബീരാൻകുട്ടി നിർവഹിച്ചു. തുടർന്ന് ജി.എം.യു.പി ഗ്രൗണ്ടും പരിസരവും ശുചീകരിച്ചു.

സുഹാസ് ലംഡ, അബ്ദുല്ല പ്രവാസി, എ.എം അബ്ദുസ്സലാം, രാജു കാരക്കുറ്റി, ചന്ദ്രൻ കോട്ടമ്മേൽ, കരീം കുയിൽ, ടി.കെ അബൂബക്കർ മാസ്റ്റർ, എ.പി അബ്ദുസ്സമദ്, അബൂബക്കർ സി.കെ, സി.വി അബ്ദുറഹിമാൻ മാസ്റ്റർ, കെ.ടി തായിബ്, എം.എ മുഹമ്മദ്, പി.വി അസീസ്, ഷെഫീഖ് അങ്ങാടിയിൽ, കോയാമു പുതിയോട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.

കൊടിയത്തൂർ: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സൗത്ത് കൊടിയത്തൂർ മെക്സെവൻ ടീം കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പരിസരം വൃത്തിയാക്കി. ശുചീകരണ പരിപാടിയിൽ വ്യാപാര വ്യവസായി ഏകോപന സമിതി കൊടിയത്തൂർ ഏരിയ പ്രസിഡന്റ് ശരീഫ് അമ്പലക്കണ്ടി, വി റഷീദ് മാസ്റ്റർ, സലാം മാസ്റ്റർ, സി.ടി ഗഫൂർ മാസ്റ്റർ, സി.പി ചെറിയ മുഹമ്മദ്, എം ഷബീർ, എള്ളങ്കൽ മജീദ് മാസ്റ്റർ, സി.പി അസീസ്, റഹീ മാസ്റ്റർ, ജാഫർ സാദിഖ് തുടങ്ങി പ്രമുഖർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button