Mukkam
ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ ഇരട്ട മെഡൽ നേടിയ വിദർഷയെ കെ സ് ടി യു ആദരിച്ചു

മുക്കം: ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ ഇരട്ട മെഡൽ നേടി രാജ്യത്തിന് അഭിമാനമായി മാറിയ തിരുവമ്പാടി സ്വദേശി വിദർഷ കെ വിനോദിനെ കെ സ് ടി യു മുക്കം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി നാസർ മാസ്റ്റർ ഉപഹാരം നൽകി. വിദ്യാഭ്യാസ ജില്ല സെക്രട്ടറി നിസാം കാരശ്ശേരി, വൈസ് പ്രസിഡണ്ട് കെ.പി ജാബിർ മാസ്റ്റർ, ഉപജില്ലാ പ്രസിഡണ്ട് ടി.പി അബൂബക്കർ, ജനറൽ സെക്രട്ടറി കെ വി നവാസ്, ട്രഷറർ എം.സി ഹാരിസ്, റസ്ല ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.







