Kodanchery

പിഎം പോഷൺ സോഷ്യൽ ഓഡിറ്റ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചു

കോടഞ്ചേരി : ജി.യു.പി.എസ് ചെമ്പുകടവിൽ പിഎം പോഷൺ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിന്റെ ഭാഗമായി പ്രത്യേക പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുന്നതിനൊപ്പം പദ്ധതിയുടെ സുതാര്യതയും ജനപങ്കാളിത്തവും വിലയിരുത്തുന്നതിനുള്ള സാമൂഹിക ഇടപെടലിന്റെ ഭാഗമായാണ് പരിപാടി നടന്നത്.

ചടങ്ങിൽ ജി.യു.പി.എസ് ചെമ്പുകടവ് പ്രധാനാധ്യാപകൻ സുരേഷ് തോമസ് സ്വാഗതം ആശംസിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു തനിക്കാകുഴി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, ബ്ലോക്ക് മെമ്പർ ജോബി ഇലന്തൂർ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി സണ്ണി, വാർഡ് മെമ്പർമാരായ നാൻസി ജോഷി, റോയി കുന്നപ്പള്ളി, താമരശ്ശേരി എ ഇ ഓ പ്രമോദ് കെ.വി., ജില്ലാ ഫെസിലിറ്റേറ്റർ സത്യനാഥൻ മാടഞ്ചേരി, പിഎം പോഷൻ കോഴിക്കോട് പ്രതിനിധി സുനിൽകുമാർ, പിടിഎ പ്രസിഡന്റ് ബിനോജ്, എംപിറ്റി എ പ്രസിഡന്റ് ഭവ്യ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.

വിദ്യാർത്ഥികളുടെ ആരോഗ്യവും പോഷണവും ഉറപ്പാക്കുന്ന ഉച്ചഭക്ഷണ പദ്ധതിയുടെ കാര്യക്ഷമതയും സുതാര്യതയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക് പരിപാടി വേദിയായി.

Related Articles

Leave a Reply

Back to top button