Koombara

മലയോരത്തിന്റെ കലാകാരൻ കൂമ്പാറ ബേബിയെ അനുസ്മരിച്ചു

കൂമ്പാറ: കവിയും കലാകാരനുമായിരുന്ന കൂമ്പാറ ബേബിയുടെ ഒന്നാം ചരമവാർഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ കൂമ്പാറയിൽ നടന്നു.

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജിമ്മി ജോസ് പൈമ്പിള്ളിൽ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. ലിന്റോ ജോസഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയിംസ് വേളാശ്ശേരി, സക്കീന ചെറുകുണ്ടിൽ, മേരി തങ്കച്ചൻ, ഷീബ നെച്ചിക്കാട്ട്, പി.എം. തോമസ് മാസ്റ്റർ, സണ്ണി കിഴുക്കരക്കാട്ട്, വിൽസൺ പുല്ലുവേലിൽ, കെ.എം. അബ്ദുറഹ്മാൻ, അബു കടക്കാടൻ, ജോണി പ്ലാക്കാട്ട്, ബേബി തടത്തിൽ, ജോൺസൺ കുളത്തിങ്കൽ, ഇസ്മായിൽ നമ്പംകുന്നത്ത്, അഗസ്റ്റ്യൻ മാസ്റ്റർ കിഴുക്കരക്കാട്ട്, ജയേഷ് സ്രാമ്പിക്കൽ, മാത്യു പുളിമുട്ടിൽ, ടോമി കുരീക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.

നടൻ, വാഗ്മി, ഗായകൻ, ചിത്രകാരൻ എന്നീ നിലകളിൽ ഒരുപോലെ കഴിവ് തെളിയിച്ച വ്യക്തിത്വമായിരുന്നു കൂമ്പാറ ബേബിയെന്ന് പ്രഭാഷകർ അനുസ്മരിച്ചു. മലയോര മേഖലയിലെ വളർന്നുവരുന്ന കലാകാരന്മാർക്ക് മികച്ച മാർഗദർശിയായിരുന്നു അദ്ദേഹം. മനോഹരമായ കൈയ്യക്ഷരത്തിനുടമയായിരുന്ന ബേബി പുതിയ തലമുറയ്ക്ക് എന്നും പ്രചോദനമായിരുന്നുവെന്നും അവർ പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ വിവിധ കലാലയങ്ങളിലെ വിദ്യാർഥികളെ യുവജനോത്സവങ്ങൾക്കായി ഒരുക്കുന്നതിലും കലാപരിപാടികൾ പരിശീലിപ്പിക്കുന്നതിലും അദ്ദേഹം ആത്മാർഥമായ പങ്കുവഹിച്ചിരുന്നതായും പ്രഭാഷകർ ചൂണ്ടിക്കാട്ടി.ജയിംസ് ചാലപ്പുറത്ത്, സി.ജോ പാറമ്പുഴ, ജോസഫ് പുന്നയ്ക്കൽ തുടങ്ങിയവർ കൂമ്പാറ ബേബിയുടെ രചനകളായ കവിതകളും ഗാനങ്ങളും ആലപിച്ചു.

Related Articles

Leave a Reply

Back to top button