ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; എസ്.ഐ.ആർ റദ്ദാക്കണം: ജന്തർമന്ദർ പോരാട്ടത്തെരുവും പന്തംകൊളുത്തി പ്രകടനവും സംഘടിപ്പിച്ചു

കൊടിയത്തൂർ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണ നടപടിയായ എസ്.ഐ.ആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി പോരാട്ടത്തെരുവ് സംഘടിപ്പിച്ചു. ചുള്ളിക്കാപറമ്പിൽ നടന്ന പരിപാടി വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ഇ.കെ.കെ ബാവ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷംസുദ്ദീൻ ചെറുവാടി അധ്യക്ഷത വഹിച്ചു.
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ കസ്ന ഹമീദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി നിയാസ്, യൂസുഫ് ബാവുക്ക, വെൽഫെയർ പാർട്ടി മണ്ഡലം വൈസ് പ്രസിഡന്റ് അമീൻ ജൗഹർ, കൊളക്കാടൻ അഷ്റഫ്, ഹനാൻ ഫൈസൽ ടി കെ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി നദീറ ഇ.എൻ സ്വാഗതവും അബ്ദു ചാലിൽ നന്ദിയും പറഞ്ഞു. ചുള്ളിക്കാപറമ്പിൽ നടന്ന പന്തം കൊളുത്തി പ്രകടനത്തിന് കെ.സി. അൻവർ, കൊളായിൽ ബഷീർ, റഫീഖ് കുറ്റിയോട്ട്, ജാഫർ പുതുക്കുടി, സാലിം ജീറോഡ് എന്നിവർ നേതൃത്വം നൽകി.







