Mukkam

പ്രിയദർശിനിക്ക് ഊഷ്‌മള വരവേൽപ്പ്

മുക്കം: യു.ഡി.എസ്.എഫിൻ്റെ അഭ്യർഥന മാനിച്ച് മണാശ്ശേരി എം.എ.എം.ഒ കോളജിലേക്ക് കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ് സർവീസ് ആരംഭിച്ചത് വിദ്യാർഥികൾക്ക് ആശ്വാസമായി. കോളജ് പി.ടി.എ അംഗങ്ങളുടെയും പ്രിൻ സിപ്പലിന്റെയും സഹകരണത്തോടെ സി.കെ.കാസിം എം.എൽ.എക്ക് യു.ഡി.എസ്.എഫ് സമർപ്പിച്ച നിവേദനമാണ് സർവീസ് ആരംഭിക്കാൻ വഴിതെളിച്ചത്.
ഒമ്പതരയോടെ കോളജിൽ എത്തുന്ന കെ.എസ്.ആർ.ടി.സി ബസ് വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും പ്രയോജനം ചെയ്യുന്നതാണ്. ആദ്യ സർവീസിനെ വിദ്യാർഥികൾ സാഘോഷം വരവേറ്റു. സ്വീകരണത്തിന് യു. ഡി. എസ്.എഫ് ഭാരവാഹികളായ സഫ്‌വാൻ ഒ.പി, ആദിൽ ഫൈസൽ, അനാബ്,അം ജദ് റോഷൻ, യൂണിയൻ മുൻ ഭാരവാഹികളായ ജിലു ഷിജിൻ, ശുകൂർ, എം.എ സ്.എഫ് ഹരിത അംഗങ്ങളായ ലിയ കെ.ടി, ഷമീന, ഫിദ സി കെ എന്നിവർ നേതൃ ത്വം നൽകി. പ്രിൻസിപ്പലും പി.ടി.എ ഭാരവാഹികളും പങ്കെടുത്തു.

ചെറുവാടി, കൊടിയത്തൂർ, കാരശ്ശേരി, മുക്കം, മണാശ്ശേരി, എം.എ.എം.ഒ കോളജ്, പുൽപ്പറമ്പ്, കൂടരഞ്ഞി, തിരുവമ്പാടി തുടങ്ങി തിരുവമ്പാടി മണ്ഡലത്തിലെ പ്രധാന പ്രദേശങ്ങളെ കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്ക് ബന്ധിപ്പിച്ചുകൊണ്ട് മാവൂർ, കുളിമാട് വഴി പ്രിയദർശിനി ബസ് സർവീസ് ആരംഭിച്ചു. യു.ഡി.എഫ് സർക്കാരിനും സി.കെ.കാസിം എം.എൽ.എക്കും അഭിനന്ദനങ്ങൾ അർപ്പിച്ച് വിവിധ സ്ഥലങ്ങളിൽ ബസ്സിന് സ്വീകരണം നൽകി. ബസ് ജീവനക്കാരെ ഹാരാർപ്പണം നടത്തി. മധുരം വിതരണം ചെയ്തു.

കൊടിയത്തൂർ കോട്ടമ്മൽ അങ്ങാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കവിത ടീച്ചർ ഫ്ളാഗ് ഓഫ് ചെയ്‌തു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എം പി ജുമൈല, പി അഹമദ് കുട്ടി, കെ.സി യൂസഫ് എന്നിവർ നേതൃത്വം നൽകി. ചെറുവാടിയിൽ ഗ്രാമപഞ്ചായത്ത് മെമ്പർ എസ് എ നാസറിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചേന്ദമംഗല്ലൂർ പുൽപറമ്പ് യു ഡി എഫ് കമ്മിറ്റി ബസ് ജീവനക്കാരെ സ്വീകരിച്ചു. യു ഡി എ എഫ് ചെയർമാൻ കെ പി ഫൈസൽ, ടി കെ റഷിദ്, മുജീബ് സി കെ, നാസർ ചാലക്കൽ എന്നിവർ ഹാരാർപണം നടത്തി. കാരശ്ശേരിയിൽ പൗരസമിതിയുടെ ആഭിമുഖ്യത്തിൽ വി.പി. ഷിഹാബ്, നടുക്കണ്ടി അബൂബക്കർഎന്നിവർ ജീവനക്കാരെ പൊന്നാട അണിയിച്ചു.

കുളിമാടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം കെ നദീറയും വാർഡ് മെമ്പർ ഒ.സ്‌മിജയും ചേർന്നു ബസ് ജീവനക്കാരെ പൊന്നാടയണിയിച്ചു. കെ എ ഖാദർ മാസ്റ്റർ, എൻ എം ഹുസൈൻ, ഫഹദ് പാഴൂർ, ഉമ്മർ വെള്ളലശ്ശേരി, ഗോപാലൻ ചിറ്റാരിപിലാക്കൽ, കെ സി സാദിഖ്,പിഎ.ജിയാദ്, എം വി അമീർ,വി അബൂബക്കർ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button