ദേശ് ബച്ചാവോ മഹാറാലി: തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റി കൺവെൻഷനും പോസ്റ്റർ പ്രകാശനവും നടത്തി

തിരുവമ്പാടി : നിക്ഷ്പക്ഷവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പ് ഇന്ത്യയിൽ നടക്കുമെന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ടി കേന്ദ്രമുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ദേശവ്യാപകമായി നടന്ന് വരുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് *നവംബർ 7 ന് കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കടപ്പുറത്ത് നടത്തുന്ന ദേശ് ബച്ചാവോ മഹാറാലി വൻവിജയമാക്കുന്നതിന് വേണ്ടി തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റി കൺവെൻഷനും പോസ്റ്റർ പ്രകാശനവും നടത്തി.
പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി എം.ടി അഷറഫ് ഉൽഘാടനം ചെയ്തു. വർഗീയ ഫാസിസ്റ്റ് ശക്തികളുടെ കരങ്ങളിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കുന്നതിനും ഇന്ത്യൻ പാർലമെൻ്ററി ജനാധിപത്യവും മതനിരപേക്ഷതയും നിലനിർത്തുന്നതിന് വേണ്ടി ഇന്ത്യൻ ജനത നടത്തുന്ന രണ്ടാം സ്വാതന്ത്ര്യ സമരമാണ് ദേശ് ബച്ചാവോ എന്ന മുദ്രാവാക്യവുമായി ഇന്ത്യയിലെമ്പാടും നടക്കുന്നതെന്ന് ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു.
തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് സുന്ദരൻ എ പ്രണവം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി ബാബു. കെ.പൈക്കാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി. സി മെമ്പർ പി.സി. ഹബീബ് തബി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട്, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ ബാബു കളത്തൂർ, റോബർട്ട് നെല്ലിക്കാത്തെരുവിൽ, ഹനീഫ ആച്ചപ്പറമ്പിൽ, സുലേഖ അടുക്കത്ത്, രാമചന്ദ്രൻ കരിമ്പിൽ, ലിസി സണ്ണി, ടോമി കൊന്നക്കൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുഹമ്മദ് വട്ടപ്പറമ്പൻ, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ മനോജ് സെബാസ്റ്റ്യൻ വാഴേ പറമ്പിൽ, ബിന്ദു ജോൺസൺ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മറിയാമ്മ ബാബു, സോണി മണ്ഡപത്തിൽ, സജ്ന മുഹമ്മദാലി, മണ്ഡലം ഭാരവാഹികളായ ഷിജു ചെമ്പനാനി, സജി കൊച്ചുപ്ലാക്കൽ, അഡ്വ.പി.എ സുരേഷ് ബാബു, ബെന്നി മനത്താനത്ത്, ഷൈനി ബെന്നി, എ.കെ മുഹമ്മദ്, സജോ പടിഞ്ഞാറെക്കൂറ്റ്, മനോജ് മുകുളേൽ, ബിനു പുതുപ്പറമ്പിൽ,ജുബിൻ മണ്ണുകുശുമ്പിൽ, മൊയ്തീൻ കാട്ടിപ്പരുത്തി,മഞ്ജു ഷിബിൻ, ഗിരീഷ്കുമാർ കൽപ്പകശേരി, ഷാജി പയ്യടിപ്പറമ്പിൽ, യു.സി മറിയം, പുരുഷൻ നെല്ലി മൂട്ടിൽ, പ്രീത സുരേഷ്, പൗളിൻ മാത്യു
എന്നിവർ സംസാരിച്ചു.







