Kodanchery

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

കോടഞ്ചേരി:വേളംകോട് സെന്റ് ജോർജ്സ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു.

ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് 2025 – ’28 ബാച്ച് കുട്ടികൾക്കാണ് ക്യാമ്പ് നടത്തിയത്.ക്യാമ്പിന്റെ ക്ലാസുകൾ നയിച്ചത് കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ ഫിസിക്സ് അധ്യാപികയും ലിറ്റിൽ കൈറ്റ്സ് മെന്ററുമായ മിനി മാത്യുവാണ്.

സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ്.ഐ.സി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ സിസ്റ്റർ അഞ്ജന എസ്.ഐ.സി, അനീഷ കെ. ജോർജ് എന്നിവർ ആശംസകളും കുമാരി ജെസ്മിത ട്രീസ ജിൽസൺ നന്ദിയും അറിയിച്ചു.

Related Articles

Leave a Reply

Back to top button