Kodanchery

ജില്ലാ തല ക്വിസ് മത്സരത്തിൽ വേളംകോട് സ്കൂളിന് രണ്ടാം സ്ഥാനം

കോടഞ്ചേരി: കോഴിക്കോട് താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ തല ക്വിസ് മത്സരത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

സ്കൂളിലെ രണ്ടാം വർഷ സയൻസ് വിദ്യാർത്ഥിനി ആൻ മരിയ ജസ്റ്റിൻ, രണ്ടാം വർഷ കൊമേഴ്സ് വിദ്യാർത്ഥി ഗ്ലെൻ ജോൺ ബിനോയ് എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്. സ്കൂൾതലത്തിൽ സംഘടിപ്പിച്ച പ്രാഥമിക ക്വിസ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് ഇരുവരും.

കോഴിക്കോട് ജില്ലയിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി എല്ലാ വർഷവും സംഘടിപ്പിക്കുന്ന ഈ മത്സരത്തിൽ മികച്ച വിജയം നേടാനായത് സ്കൂളിന് അഭിമാനമായി. വിദ്യാർത്ഥികളുടെ അറിവും ആത്മവിശ്വാസവും മത്സരമികവും പ്രകടമാക്കുന്നതായിരുന്നു ഈ നേട്ടം.

വിജയികളായ വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെന്റ്, പി.ടി.എ. കമ്മിറ്റി, അധ്യാപകർ, അനധ്യാപകർ എന്നിവർ അഭിനന്ദിച്ചു.

Related Articles

Leave a Reply

Back to top button