Thiruvambady

ബസിന്റെ മുന്‍ചക്രം വിദ്യാര്‍ഥിനിയുടെ കാലില്‍ കയറിയറങ്ങിയ സംഭവം;അനുവദിച്ചരണ്ട് ലക്ഷം രൂപ കൂടി വിതരണം ചെയ്തു

തിരുവമ്പാടി: തിരുവമ്പാടിബസ് സ്റ്റാന്‍ഡില്‍ കെ. എസ്. ആര്‍. ടി. സി. ബസിന്റെ മുന്‍ ചക്രം കയറി ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാർത്ഥിനിക്ക് കെ.എസ്.ആർ.ടി.സി അനുവദിച്ച രണ്ടു ലക്ഷം രൂപ കൂടി വിതരണം ചെയ്തു. സി. കെ കാസിം എം എൽ എ യുടെ ഇടപെടലിനെ തുടർന്നാണ് പണം അനുവദിച്ചത്. നേരത്തെ ഒരു ലക്ഷം രൂപ കുടുംബത്തിന് നൽകിയിരുന്നു.

കുട്ടി ചികിത്സയിൽകഴിയുന്ന കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെത്തി സി.കെ കാസിം എം എൽ എ ചെക്ക് കൈമാറി. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ അജിത, തിരുവമ്പാടി എ.ടി.ഒ സാം കെ.ബി, കോഴിക്കോട് ഇൻസ്പെക്ടർ ഒ.എസതീഷ് എന്നിവർ സംബന്ധിച്ചു.

കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിനി, തിരുവമ്പാടി അമ്പലപ്പാറ കടായിക്കല്‍ മുസ്തഫയുടെ മകള്‍ മുഫീദ ഫഹാമ (17)ക്കാണ് പരിക്കേറ്റിരുന്നത്. കുട്ടിയുടെ തുടര്‍ചികിത്സയ്ക്കായി പണമില്ലാതെ കുടുംബം ദുരിതത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് എം എൽ എ ഇടപെട്ട് പണം അനുവദിച്ചത്.

ഒക്ടോബര്‍ എട്ടിന് കൂടരഞ്ഞി ഭാഗത്തേക്കുളള ബസ് കയറാന്‍ നടന്നു പോകവെയാണ് സ്റ്റാന്‍ഡിലേക്ക് ഓടിച്ചുകയറിയ കെ. എസ്. ആര്‍. ടി. സി. ബസിടിക്കുന്നത്. പരിക്ക് ഗുരുതരമായതിനാല്‍ ഇതിനകം നാല് ശസ്ത്രക്രിയകള്‍ ചെയ്തുകഴിഞ്ഞു. ഇനിയും ശസ്ത്രക്രിയകള്‍ നടത്തേണ്ടതുണ്ട്. വിദഗ്ധ ചികിത്സയ്ക്കായ് വന്‍ തുക കണ്ടെത്താനാകാതെ വിഷമത്തില്‍ കഴിയുന്ന കുടുംബത്തിന് രണ്ട് ലക്ഷം രൂപ കൂടെ ലഭിച്ചത് ഏറെ ആശ്വാസകരമാവും

Related Articles

Leave a Reply

Back to top button