Kodanchery

എസ് എം എ ജനിതക രോഗബാധിതരായ കുഞ്ഞുങ്ങൾക്കുള്ള സ്നേഹനിധി കൈമാറി

കോടഞ്ചേരി : എസ് എം എ ജനിതക രോഗബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സക്കായി നടത്തുന്ന ധനസമാഹരണത്തിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ പി സ്‌കൂൾ വിദ്യാർത്ഥികളും പങ്കാളികളായി. തങ്ങളുടെ പല ആവശ്യങ്ങൾക്കുമായി സ്വരൂപിച്ചുകൂട്ടിയ തുകയാണ് മിക്ക കുട്ടികളും ഡേവിഡിൻ്റേയും, ഏദൻ്റെയും, ഒലിവറിൻ്റെയും ചികിത്സക്ക് വേണ്ടി മാറ്റിവെച്ചത്.

മക്കൾ സ്വരൂപിച്ച 62500 രൂപ സ്‌കൂൾ ഡപ്യൂട്ടി ലീഡർ ആൻസ്‌റ്റൺ എബി കമ്മിറ്റി ഭാരവാഹികളായ എബ്രഹാം, ഫിറോസ് എന്നിവരെ ഓഫീസിലെത്തി ഏൽപിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ജിസ്ന ജോസ്, സീനിയർ അസിസ്‌റ്റൻ്റ് ബിനു എം സെബാസ്‌റ്റ്യൻ, സ്‌റ്റാഫ് സെകട്ടറി സി.പി സാജിദ്, പി.ടി.എ പ്രസിഡണ്ട് സിബി ഫ്രാൻസിസ്, ഐറിൻ ജോബി സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button