Koodaranji

കൂടരഞ്ഞി വൈഎംസിഎയുടെ കാരുണ്യസ്പർശം; എസ്.എം.എ. ബാധിതരായ മൂന്ന് കുഞ്ഞുങ്ങൾക്ക് 40,000 രൂപ ചികിത്സാസഹായം

കൂടരഞ്ഞി : എസ്.എം.എ. (സ്പൈനൽ മസ്കുലർ അട്രോഫി) ബാധിതരായ കല്ലുരുട്ടിയിലെ മൂന്ന് കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി കൂടരഞ്ഞി യൂണിറ്റ് വൈഎംസിഎ 40,000 രൂപ സംഭാവന നൽകി. വൈഎംസിഎയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ചികിത്സാസഹായ നിധിയിലേക്ക് തുക കൈമാറിയത്.

കല്ലുരുട്ടിയിലെ ചികിത്സാസഹായ കമ്മിറ്റി ഓഫീസിലെത്തിയ വൈഎംസിഎ പ്രസിഡന്റ് തങ്കച്ചൻ കൊച്ചുകൈപ്പേൽ, കമ്മിറ്റി കൺവീനർ ബോസ് ഇലഞ്ഞിക്കലിന് തുക കൈമാറി.

ചികിത്സാസഹായ കമ്മിറ്റി അംഗങ്ങളായ ഫിറോസ് കല്ലുരുട്ടി, ബേബി ഇരുമ്പുഴി, ആൽബിൻ മഞ്ചേരിൽ, വൈഎംസിഎ കമ്മിറ്റി അംഗങ്ങളായ സിബി കാഞ്ഞിരത്തിങ്കൽ, ജോർജ് മങ്ങരയിൽ, ജിജി കിഴക്കരക്കാട്ട്, ബൈജു വരിക്കയാനി, ബെന്നി പാറമ്പുഴ എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button