Kodanchery

ജനിതക രോഗബാധിതരായ പിഞ്ചുകുട്ടികൾക്ക് ചികിത്സാ സഹായം നൽകി

വേനപ്പാറ : ഹോളി ഫാമിലി ഹൈസ്‌കൂളിൻ്റെ നേതൃത്വത്തിൽ കല്ലുരുട്ടിയിലെ ജനിതക രോഗബാധിതരായ പിഞ്ചുകുട്ടികൾക്ക് ചികിത്സാ സഹായമായി അധ്യാപക അനധ്യാപകരും കുട്ടികളും ചേർന്ന് സ്വരൂപിച്ച അര ലക്ഷം രൂപ ഹെഡ്മിസ്ട്രസ് സീന റോസ്, സ്കൂൾ ലീഡർ സന ഫാത്തിമ വി കെ എന്നിവർ ചികിത്സാ സഹായ നിധി കൺവീനറും മുക്കം നഗരസഭാ കൗൺസിലറുമായ ഹനീഫ തെച്ചാട്, ബോസ് ഇലഞ്ഞിക്കൽ എന്നിവരടങ്ങിയ ഭാരവാഹികളെ ഏൽപിച്ചു.

9ാം ക്ലാസ് വിദ്യാർത്ഥിയായ വൈഷ്ണവ് ഹരി തൻ്റെ സഞ്ചെയിക പദ്ധതിയിൽ നിക്ഷേപിച്ച മുഴുവൻ തുകയും നൽകി കൊണ്ട് കുട്ടികൾക്ക് മാതൃകയായി. സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ലിറ്റിൽഫ്ലവർ യുപി സ്‌കൂൾ പ്രധാന അധ്യാപകനുമായ ജെയിംസ് ജോഷി , പി.ടി.എ പ്രസിഡൻ്റ് സിദ്ധിഖ് പുത്തൻപുര, സ്റ്റാഫ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Related Articles

Leave a Reply

Back to top button