മുക്കം ഉപജില്ലാ കലോത്സവത്തിന് ആവേശത്തുടക്കം; തിരുവമ്പാടിയിൽ വർണ്ണാഭമായ വിളംബര ജാഥ

തിരുവമ്പാടി: മുക്കം ഉപജില്ലാ കലോത്സവം 2026-നോടനുബന്ധിച്ച് തിരുവമ്പാടിയിൽ വർണ്ണാഭമായ വിളംബര ജാഥ സംഘടിപ്പിച്ചു. തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ സി.കെ. കാസിം ജാഥ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി ടീച്ചർ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. ദീപ്തി, കലോത്സവ ജനറൽ കൺവീനർ വിപിൻ എന്നിവർ സംസാരിച്ചു.
തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി. സ്കൂൾ, സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ, ഹൈസ്കൂൾ, ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ വിവിധ കലാരൂപങ്ങൾ അവതരിപ്പിച്ച് ഘോഷയാത്രയ്ക്ക് നിറപ്പകിട്ടേകി.
പബ്ലിസിറ്റി ചെയർമാൻ പ്രീതി രാജീവ്, കൺവീനർ അനിൽ ജോൺ, പഞ്ചായത്ത് മെമ്പർമാർ, ജോയിന്റ് ജനറൽ കൺവീനർമാർ, രക്ഷിതാക്കൾ, കുടുംബശ്രീ പ്രവർത്തകർ, അധ്യാപകർ തുടങ്ങിയവർ വിളംബര ജാഥയ്ക്ക് നേതൃത്വം നൽകി.







