Thiruvambady

കുടിശ്ശികയില്ലാതെ ക്ഷാമാശ്വാസം അനുവദിച്ച സർക്കാരിനെ അഭിനന്ദിച്ച് കെ.എസ്.എസ്.പി.എ

തിരുവമ്പാടി: പെൻഷൻകാർക്കും ജീവനക്കാർക്കും കുടിശ്ശികയില്ലാതെ ക്ഷാമാശ്വാസം അനുവദിച്ച യു.ഡി.എഫ് സർക്കാരിനെ അഭിനന്ദിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനവും മധുരവിതരണവും നടത്തി.

പെൻഷൻകാർക്ക് രണ്ട് ശതമാനം ക്ഷാമാശ്വാസം അനുവദിക്കുകയും നവംബറിൽ ലഭിക്കുന്ന പെൻഷനോടൊപ്പം വിതരണം ചെയ്യുകയും ചെയ്ത സർക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്താണ് തിരുവമ്പാടി സബ് ട്രഷറിക്ക് മുന്നിൽ പരിപാടി സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പ് വേളയിൽ പെൻഷൻകാർക്കും ജീവനക്കാർക്കും ഉൾപ്പെടെ വിവിധ വിഭാഗങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ സമയബന്ധിതമായി നടപ്പിലാക്കുകയാണെന്ന് പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു.

ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.എ തിരുവമ്പാടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഡോ. പി.എ. മത്തായി പുളിയിലക്കാട്ട് അധ്യക്ഷത വഹിച്ചു.

സിബി കുര്യാക്കോസ് മഠത്തിൽ, സുന്ദരൻ എ. പ്രണവം, അബ്ദുൾ ബഷീർ ചൂരക്കാട്ട്, കെ.ഐ. ലൈസമ്മ, അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ, ജോയ് പന്തപ്പിള്ളിൽ, അനിൽകുമാർ പൈക്കാട്ട്, തങ്കച്ചൻ ആനന്ദശേരിൽ, കെ.എസ്. ഷാജു, വി.ജി. ബെന്നി, ഇ.ജെ. തങ്കച്ചൻ എഴുത്താണിക്കുന്നേൽ, മേരി വർഗീസ്, കെ.ജെ. സെലിമോൻ, വി.എം. ഗംഗാദേവി, എൻ.ടി. മത്തായി, കെ.എസ്. ഷാൻ്റി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button