Thiruvambady

ഇ.എസ്.എ വിഷയത്തിൽ സർക്കാർ വ്യക്തത വരുത്തണം: എം.കെ. ഭാസ്കരൻ

തിരുവമ്പാടി: പരിസ്ഥിതി ലോല മേഖല (ഇ.എസ്.എ.) നിർണയവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് യു.ഡി.എഫ് സർക്കാരിന്റേതെന്ന് കിസാൻ ജനത നേതാവ് എം.കെ. ഭാസ്കരൻ ആരോപിച്ചു. കിസാൻ ജനത തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് ജില്ലയിലെ ഒൻപത് വില്ലേജുകളിലായി അറുപതിനായിരത്തിലേറെ ഏക്കർ കൃഷിഭൂമി ഇ.എസ്.എ. പരിധിയിലാണെന്നും ഈ പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾക്ക് കുടിയൊഴിയേണ്ട സാഹചര്യമുണ്ടാകുമെന്ന ആശങ്ക നിലനിൽക്കുന്നതായും ധർണയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

തിരുവമ്പാടി നിയോജക മണ്ഡലത്തെ പൂർണമായും പരിസ്ഥിതി ലോല മേഖലയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധർണ.

നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പ്ലാക്കാട്ട് അധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി വി. കുഞ്ഞാലി, ന്യൂനപക്ഷ സെൽ സംസ്ഥാന പ്രസിഡന്റ് പി.എം. തോമസ് മാസ്റ്റർ, കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺ കുളത്തിങ്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിമ്മി ജോസ് പൈമ്പിള്ളിൽ, ആർ.ജെ.ഡി. ജില്ലാ ജനറൽ സെക്രട്ടറി വിൽസൺ പുല്ലുവേലിൽ, അബ്രഹാം മാനുവൽ, ടാർസൻ ജോസ് കോക്കാപ്പിള്ളിയിൽ, മാത്യു ചേർത്തലക്കൽ, സുനിൽ മുട്ടത്തുകുനേൽ, ഗോൾഡൻ ബഷീർ, അബ്ദുറഹിമാൻ പള്ളിക്കലകത്ത്, അഡ്വ. ജോസ് കുന്നത്ത്, അബ്ദുറബ്ബ് നിസ്ഥാർ, ജമീല കീലത്ത്, അസീസ് പാലാട്ട്, എ.പി. മോയിൻ, എൻ. അബ്ദുൾ സത്താർ, സുബൈർ അത്തൂളി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button