Thiruvambady
അൽഫോൻസ കോളേജിൽ ബിരുദാനന്തര ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

തിരുവമ്പാടി: അൽഫോൻസ കോളേജിൽ 2026-ൽ ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. ഡോൺ ബോസ്കോ കോളേജ് സുൽത്താൻ ബത്തേരി പ്രിൻസിപ്പൽ ഫാ. ഷാജൻ നോറോണ എസ്.ഡി.ബി. വിദ്യാർത്ഥികൾക്ക് ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത് ബിരുദദാന സന്ദേശം നൽകി.
തിരുവമ്പാടി എം.എൽ.എ. സി.കെ. കാസിം മുഖ്യാതിഥിയായി. താമരശ്ശേരി രൂപത ചാൻസലർ ഫാ. സുബിൻ കവളക്കാട്ട് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഷൈജു ഏലിയാസ്, വൈസ് പ്രിൻസിപ്പൽ സെബാസ്റ്റ്യൻ എം.സി., കൊമേഴ്സ് വിഭാഗം മേധാവി സാനീ തോമസ്, മർവ്വ മുജീബ് എന്നിവർ സംസാരിച്ചു.







