Pullurampara

തിരുവമ്പാടി പഞ്ചായത്തിൽ അടുക്കളമുറ്റത്തെ കോഴിവളർത്തൽ പദ്ധതിക്ക് തുടക്കമായി

പുല്ലൂരാംപാറ : തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ‘അടുക്കളമുറ്റത്തെ കോഴിവളർത്തൽ’ ജനകീയാസൂത്രണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് നിർവഹിച്ചു.

പുല്ലൂരാംപാറ ഹെൽത്ത് സെന്ററിന് സമീപം നടന്ന ചടങ്ങിൽ കൊടക്കാട്ടുപാറ വാർഡ് മെമ്പർ കെ. ഷീന അധ്യക്ഷത വഹിച്ചു. തിരുവമ്പാടി ഗവ. വെറ്ററിനറി ഡിസ്പെൻസറിയിലെ വെറ്ററിനറി സർജൻ ഡോ. അൽക്ക റോസിറ്റ ബെന്നി, ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടർ പ്രിയ സി.ബി. എന്നിവർ സംസാരിച്ചു.

45 മുതൽ 60 ദിവസം വരെ പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങളെയാണ് പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നത്. പഞ്ചായത്തിലെ 19 വാർഡുകളിലായി ഈ വർഷം ആകെ 9,500 കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും. പദ്ധതിയുടെ ആദ്യഘട്ടത്തിൽ മുത്തപ്പൻപുഴ, കരിമ്പ്, ആനക്കാംപൊയിൽ, കൊടക്കാട്ടുപാറ വാർഡുകളിലെ ഗുണഭോക്താക്കൾക്കായി 1,800 കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.

Related Articles

Leave a Reply

Back to top button