Mukkam

സെൻ ചാച്ചാ 2026: ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശിശുദിനം വർണാഭമായി

മുക്കം : കുമാരനെല്ലൂർ ഗവ. എൽ.പി. സ്കൂൾ കുമാരനെല്ലൂരിന്റെ നൂറാം വാർഷികാഘോഷമായ ‘ശതാരവ്’ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ശിശുദിനാഘോഷം ‘സെൻ ചാച്ചാ 2026’ വൈവിധ്യമാർന്ന പരിപാടികളോടെ വർണാഭമായി. ജില്ലാ പഞ്ചായത്ത് മെമ്പർ മിസ്ഹബ് കീഴരിയൂർ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പറും സംഘാടക സമിതി ചെയർമാനുമായ മുസീർ പട്ടാംകുന്നൻ അധ്യക്ഷത വഹിച്ചു.പി.ടി.എ. പ്രസിഡന്റ് റസാക്ക് പാലൂർ, എം.പി.ടി.എ. ചെയർപേഴ്സൺ ടി.കെ. മോബിക, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷക്കീബ് കീലത്ത്, സാദിഖ് പുൽപറമ്പിൽ, സലീം വെള്ളലശ്ശേരി, ഷിഹാബ് ഉമ്മിണിയിൽ, മുജീബ് കീലത്ത്, ജി. ഫൗസിയ, കെ. റസ്ന, കെ. സാജിത, ജെസ്സിമോൾ,സ്കൂൾ ലീഡർ ആയിഷ കെൻസ എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ പ്രധാനാധ്യാപകൻ ടി.കെ. ജുമാൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. സുനിത നന്ദിയും പറഞ്ഞു.

പ്രീ-പ്രൈമറി വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും സ്കൂൾ വിദ്യാർത്ഥികളുടെ കലാവിഷ്കാരങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച വായനാ ആസ്വാദനക്കുറിപ്പ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്ഥലംമാറിപ്പോകുന്ന അറബിക് അധ്യാപിക ടി.പി. മഹബൂബയ്ക്ക് പി.ടി.എ.യുടെ നേതൃത്വത്തിൽ സ്നേഹാദരം നൽകി.കരാട്ടെ പരിശീലനത്തിലൂടെ മഞ്ഞ ബെൽറ്റ് കരസ്ഥമാക്കിയ വിദ്യാർത്ഥികളുടെ പ്രദർശനം ആഘോഷത്തിലെ പ്രധാന ആകർഷണമായി.
ചടങ്ങിൽ വിദ്യാർത്ഥികൾക്ക് ബെൽറ്റുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.അധ്യാപകരായ അർച്ചന കെ. രാജ്, പി. ഹർഷ, പ്രസ്ത പ്രേംകുമാർ, ഷഹാന തസ്നീം , കൈറുന്നീസ, കെ. ബിജുല, ഹംന, നിഷി, ശ്രീജയ, ഹബീബ്, സെൻസെയ് അബൂബക്കർ, നഫീസ എന്നിവർ പരിപാടികളുടെ സംഘാടനത്തിനും നടത്തിപ്പിനും നേതൃത്വം നൽകി.കുട്ടികളുടെ സർഗാത്മക കഴിവുകൾക്കും കലാപരവും കായികവുമായ മികവുകൾക്കും പ്രാധാന്യം നൽകിയ ആഘോഷം വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.

Related Articles

Leave a Reply

Back to top button