Kodiyathur
‘വിധി കാത്തു നിൽക്കുന്നവർ’ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു

കൊടിയത്തൂർ : യു.എ.പി.എ (UAPA) കേസിൽ 17 വർഷമായി വിചാരണത്തടവുകാരനായി കഴിയുന്ന സകരിയയുടെ ജീവിതം പ്രമേയമാക്കിയ ‘വിധി കാത്തുനിൽക്കുന്നവർ’ എന്ന ഡോക്യുമെന്ററി ചെറുവാടിയിൽ പ്രദർശിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി കൊടിയത്തൂർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സോളിഡാരിറ്റി – എസ്.ഐ.ഒ കൊടിയത്തൂർ ഏരിയ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ മനുഷ്യാവകാശ പ്രവർത്തകൻ സാദിഖ് ഉളിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
മൂന്ന് ഷോകളിലായി നടന്ന പ്രദർശനത്തിൽ ഇരുന്നൂറോളം ആളുകൾ പങ്കെടുത്തു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഇസ്മായിൽ, അഫീഫ് അഹ്‌മദ്, ഷഹീൻ അബ്ദുള്ള, നസീം അടുക്കത്ത്, മുഷീറുൽ ഹഖ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ആസിഫ് അഹ്‌മദ്, തസ്നീം, ഹാദി, ഷാമിൽ ഉമർ, തൗഫീഖ്, സജ്ജാദ് ഹിബത്തുല്ല, ഷഹ്‌ബാസ്, ഹുസ്നി മുബാറക് എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി.







