അപകടവളവിൽ ക്രാഷ് ബാരിയർ സ്ഥാപിച്ചു

കോടഞ്ചേരി: തുഷാരഗിരി-ചിപ്പിലിത്തോട് 29-ാം മൈൽ റോഡിൽ കഴിഞ്ഞ മാസം 10ന് നിർത്തിയിട്ടിരുന്ന കാർ നിരങ്ങി നീങ്ങി പുഴയിലേക്ക് വീണ് പുളിക്കൽ സെബാസ്റ്റ്യൻ (68) മരിക്കാൻ ഇടയായ സ്ഥലത്ത് പൊതുമരാമത്ത് വകുപ്പ് ക്രാഷ്
ബാരിയർ സ്ഥാപിച്ചു. സി.കെ.കാസിം എംഎൽഎയുടെ നിർദേശത്തെ തുടർന്ന്, കഴിഞ്ഞ മാസം അപകടം നടന്ന ഭാഗത്ത് പുഴയോടു ചേർന്നുള്ള റോഡ് സൈഡിൽ പൊതുമരാമത്ത് വകുപ്പ് 500 മീറ്റർ നീളത്തിൽ ക്രാഷ് ബാരിയർ സ്ഥാപിച്ചു.
ചിപ്പിലിത്തോട് ഇറക്കത്തിൽ പാലത്തിനു സമീപത്തെ വളവി ലാണ് പുതിയതായി ക്രാഷ് ബാരിയർ സ്ഥാപിച്ചത്.മുൻപ് ഈ ഭാഗങ്ങളിൽ ചെറിയ കോൺക്രീറ്റു തൂണു കൾ സ്ഥാപിച്ചിരുന്നു. ഒരു വർഷം മുൻപ് ഇതേ സ്ഥലത്ത് ജീപ്പ് കോൺക്രീറ്റ് തൂണുകൾ തകർത്ത് പുഴയിലേക്ക് വീണ് അപകടത്തിൽ പെട്ടിരുന്നു.
കാപ്പാട് – തുഷാരഗിരി – അടിവാരം സംസ്ഥാന പാതയിൽ ചിപ്പിലിത്തോട് ഇറക്കത്തിലാണ് പുഴയോടു ചേർന്നുള്ള അപകട വളവ് സ്ഥിതി ചെയ്യുന്നത്. ചിപ്പി ലിത്തോട് ഇറക്കത്തിൽ അപകട വളവിൽ ക്രാഷ് ബാരിയർ സ്ഥാപിക്കണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രദേശവാസികൾ പൊതുമരാമത്ത് വകുപ്പിന് അപേക്ഷ സമർപ്പിച്ചിരുന്നു.







