Kodanchery

കല്ലുരുട്ടിയിലെ എസ്.എം.എ ബാധിതരായ കുരുന്നുകൾക്ക് കൈത്താങ്ങായി നെല്ലിപ്പൊയിൽ വിജയ വായനശാല 1.16 ലക്ഷം രൂപ കൈമാറി

കോടഞ്ചേരി: അപൂർവ ജനിതകരോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി (SMA) ബാധിച്ച കല്ലുരുട്ടിയിലെ കുരുന്നുകളുടെ ചികിത്സാ സഹായത്തിനായി നെല്ലിപ്പൊയിൽ വിജയ വായനശാല സമാഹരിച്ച 1,16,000 (ഒരു ലക്ഷത്തി പതിനാറായിരം) രൂപ ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി.​

വായനശാല പ്രസിഡന്റ് സേവ്യർ കിഴക്കേകുന്നേൽ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ വിൽസൺ തറപ്പേൽ, വായനശാല വൈസ് പ്രസിഡണ്ട് ബിജു ഓത്തിക്കൽ, ട്രഷറർ റോയി ഊന്നുകല്ലേൽ, ഷിജോ തെക്കേക്കര, താലൂക്ക് കൗൺസിൽ അംഗങ്ങളായ കുര്യൻ കൊട്ടാരത്തിൽ, ജോർജുകുട്ടി കളപ്പുരയ്ക്കൽ, മനോജ് ടി. കുര്യൻ (കെ.വി.വി.എസ്), വായനശാല ഭാരവാഹികളായ മോഹൻദാസ് പൂളിക്കപ്പറമ്പിൽ, ഫൈസൽ കീഴടത്ത്, ജോസ് മണി കൊമ്പേൽ, ബോബി ആനച്ചാരിൽ, അനീഷ് കുമാർ പി.കെ, അജയ് ആന്റണി, മിനി ജോൺസൻ വാണിയപ്പുരയ്ക്കൽ, സോന ജോബി വട്ടച്ചാക്കൽ, ലിബിഷ വിഴിക്കപ്പാറ എന്നിവർ ചേർന്നാണ് തുക കൈമാറിയത്.​

ചികിത്സാ സഹായ സമിതി അംഗങ്ങളായ സുബ്രഹ്മണ്യൻ മുറ്റുളി, ബിജു മാത്യു, പ്രഭുൽ വർഗീസ്, നീരജ് ജോജി, ഹരിദാസൻ തേവലമ്മൽ എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി.

Related Articles

Leave a Reply

Back to top button