കല്ലുരുട്ടി പ്രദേശത്ത് രാത്രികാല മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മുക്കം : കേരളസ്റ്റേറ്റ് എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിലുള്ള ഒ എം എസ് പി യുടെയും മുക്കം സി എച്ച് സി യുടെയും സംയുക്ത ആഭിമുഖ്യത്തിൽ കല്ലുരുട്ടി പ്രദേശത്ത് മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. പ്രസ്തുത ക്യാംപ് മുക്കം മുനിസിപ്പാലിറ്റി മൂന്നാം വാർഡ് കൗൺസിലർ ജിജി ജയരാജ് ഉത്ഘാടനം നിർവഹിച്ചു.
മുക്കം സി എച്ച് സി യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഖിൽ സി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഒ എം എസ് പി മുക്കം സോൺ കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ എം എം നന്ദി പറയുകയും മുക്കം മുനിസിപ്പാലിറ്റിയിലെ മറ്റ് വാർഡ് കൗൺസിലർമാരായ നസീറ വിളർമ്മാടുമ്മൽ, സുനിത മാത്യൂ എന്നിവർ ആശംസകളർപ്പിക്കുകയും ചെയ്തു.
ഒ എം എസ് പി യുടെ മുക്കം സോൺ കോർഡിനേറ്റർ ഉണ്ണിക്കൃഷ്ണൻ എം എം, നേതൃത്വം നൽകിയ ക്യാമ്പിൽ , ജനറൽ മെഡിക്കൽ ചെക്കപ്പ്, ജീവിത ശൈലി രോഗനിർണ്ണയം, ലൈംഗീക രോഗ നിർണ്ണയം, എച്ച് ഐ വി , ഹെപ്പറ്റൈറ്റിസ് ബി & സി , ക്ഷയരോഗം, ലെപ്രസി , മലേറിയ മുതലായവയുടെ പരിശോധനയും, അവശ്യമുള്ളവർക്ക് കൗൺസിലിംഗും നടത്തി.പ്രൊക്ട് ഡോക്ടർ ഷിജിൻ കെ, ബീച്ച് ആശുപത്രി ഐ സി ടി സി കൗൺസിലർ നിഷിത വിൽസൻ ലാബ് ടെക് ചിത്രാ ഗോവിന്ദ് സി, മുക്കം സി എച്ച് സി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഖിൽ സി , പ്രൊജക്ട് കൗൺസിലർ അശ്വതി പി മറ്റ് ഏരിയ കോർഡിനേറ്റർമാരായ സന്ദീപ് കെ ആർ, രാധിക എം എന്നിവർ വിവിധ ആരോഗ്യ പരിശോധനകൾക്ക് നേതൃത്വം നൽകി. പ്രസ്തുത ക്യാമ്പിൽ നൂറിൽപ്പരം തൊഴിലാളികൾ പങ്കെടുത്തു.







