മുക്കം ക്ഷീരോൽപാദക സഹകരണ സംഘത്തിന് പുതിയ കെട്ടിടം; ഉദ്ഘാടനം ചെയ്തു

മുക്കം: മുക്കം ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അഭിലാഷ് ജംഗ്ഷനിൽ നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. സംഘത്തിന്റെ സ്വന്തം ഭൂമിയിൽ 66 ലക്ഷം രൂപ ചെലവഴിച്ച് മൂന്ന് നിലകളിലായി ആധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.
ഹൈജീനിക് മിൽക്ക് കളക്ഷൻ റൂം, ഓഫീസ്, മിനി ഓഡിറ്റോറിയം, മിൽമ പ്രയോറിറ്റി ഔട്ട്‌ലെറ്റ് തുടങ്ങി വിവിധ സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നത്.കെട്ടിടത്തിന്റെ ഉദ്ഘാടനം മുക്കം നഗരസഭാ ചെയർപേഴ്‌സൺ അഡ്വ. ചാന്ദിനി നിർവഹിച്ചു. ഹൈജീനിക് മിൽക്ക് കളക്ഷൻ റൂമിന്റെ ഉദ്ഘാടനം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബറും മിൽമ പ്രയോറിറ്റി ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം മിൽമ ചെയർമാൻ കെ. എസ്. മണിയും നിർവഹിച്ചു.
ചടങ്ങിൽ സംഘത്തിലെ മുൻകാല ജീവനക്കാർ, ക്ഷീരകർഷകർ, കെട്ടിട നിർമാണത്തിന് നേതൃത്വം നൽകിയ എൻജിനീയർമാർ എന്നിവരെ ആദരിച്ചു.സംഘം പ്രസിഡന്റ് മാന്ത്ര വിനോദ് അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടർ ഒ. സജിനി, മിൽമ ഡയറി ചീഫ് ജനറൽ മാനേജർ ആർ. എസ്. വിനോദ്, കുന്നമംഗലം ബ്ലോക്ക് ക്ഷീരവികസന ഓഫീസർ ഹിത എസ്., അനിൽകുമാർ വി.കെ., ഡി.ആർ. പ്രമോദ്, പി.ടി. ബാബു, ഷാജികുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.







