Pullurampara

സ്നേഹക്കരുതലുകളോടെ പുല്ലൂരാംപാറ പള്ളിപ്പടിയിൽ ബിരിയാണി ചലഞ്ച്

പുല്ലൂരാംപാറ : കല്ലുരുട്ടിയിലെ SMA ബാധിതരായ മൂന്ന് കുഞ്ഞുമക്കളുടെയും കുടുംബാംഗങ്ങളുടെയും മുഖത്ത് ഒരു പുഞ്ചിരി വിരിയിക്കാനും അവർക്ക് കരുത്തേകാനുമായി പുല്ലൂരാംപാറ പള്ളിപ്പടിയിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു.

പുല്ലുരാംപാറ പള്ളിപ്പടിയിൽ സാമൂഹിക സാംസ്ക്കാരിക മേഖലകളിൽ തങ്ങളുടേതായ കൈയൊപ്പുകൾ ചാർത്തി ജനമനസുകളിൽ ഇടം പിടിച്ച ക്ലബുകളായ ഉമ്മൻ ചാണ്ടി മെമ്മോറിയൽ റിക്രിയേഷൻ ക്ലബ് (OMRC), പുലരി , ഓട്ടോ കോർഡിനേഷൻ, ജനകീയ കൂട്ടായ്മ എന്നിവരോടൊപ്പം സമൂഹത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും ഒരു കുടക്കീഴിൽ കൈകോർത്താണ് ഈ മഹത്തായ കാരുണ്യപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.

നവംബർ 29 ഞായറാഴ്ചയാണ് ബിരിയാണി ചലഞ്ച് നടക്കുന്നത്.ഒരു ബിരിയാണിക്ക് ₹100 നിരക്കിലാണ് ചലഞ്ച് ക്രമീകരിച്ചിരിക്കുന്നത്.നിങ്ങളുടെ ബിരിയാണി ഓർഡറുകൾ വീടുകളിൽ എത്തിച്ചു തരുന്ന രീതിയിലാണ് സംഘാടകരുടെ ക്രമീകരണം .ബിരിയാണി ഓർഡറുകൾ സ്വീകരിക്കുന്ന അവസാന തിയതി 27/11/2026 വെള്ളി 09.00 PM.നമ്മുടെ ഓരോരുത്തരുടെയും ചെറിയൊരു സഹകരണം ആ മൂന്ന് കുഞ്ഞുമക്കൾക്ക് ജീവിതത്തിൽ വലിയൊരു താങ്ങും തണലുമായി മാറും.ഒരു ബിരിയാണി വാങ്ങുന്നതിലൂടെ, അവരുടെ ജീവിതത്തിലേക്ക് സ്നേഹത്തിന്റെയും കരുതലിന്റെയും ഒരു കൈത്താങ്ങാണ് നാം നൽകുന്നത്.നാടിന്റെ ഈ നന്മയുടെ ഉദ്യമം വിജയിപ്പിക്കാൻ എല്ലാ സുമനസ്സുകളുടെയും സ്നേഹപൂർണ്ണമായ സഹകരണവും പിന്തുണയും സംഘാടകർ അഭ്യർത്ഥിക്കുന്നു.

Related Articles

Leave a Reply

Back to top button