Thiruvambady
മാതൃകയായി ഓട്ടോ തൊഴിലാളികൾ; SMA ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി ധനസമാഹരണം നടത്തി

ചിപ്പിലിതോട്: സ്പൈനൽ മസ്കുലർ അട്രോഫി (SMA) എന്ന അപൂർവ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സാ സഹായത്തിനായി കൈകോർത്ത് ചിപ്പിലിതോടിലെ ഓട്ടോ തൊഴിലാളികൾ. കഴിഞ്ഞ ദിവസം (21.11.2026) സ്റ്റാൻഡിലെ തൊഴിലാളികൾ ഒത്തുചേർന്നാണ് ചികിത്സാ നിധിയിലേക്കുള്ള തുക സമാഹരിച്ചത്.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിലുള്ള ഓട്ടോ തൊഴിലാളികളുടെ ഈ ഉദ്യമത്തിന് നാട്ടുകാരിൽ നിന്നും യാത്രക്കാരിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്.ഉണ്ണി, ഷിജിത്ത്, ജെയ്സൺ, ബാബു, രാജു, രാജു അബ്ബാട്ട്, കുഞ്ഞിമുഹമ്മദ്, സജി, സാബിത്, സായിത്, തോമസ്, സഹീർ, എലിയാസ്, രജീഷ്, സഞ്ജിത്, ഡെയിസൻ, സുനീഷ്, ബോബി മടയതറ എന്നിവരാണ് ധനസമാഹരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.







