Mukkam
റവന്യൂ ജില്ലാ കലോത്സവം: പ്രോഗ്രാം ബ്രോഷർ പ്രകാശനം ചെയ്തു

മുക്കം: നവംബർ 28, 30, ഡിസംബർ 1, 2, 3 തീയതികളിലായി മുക്കത്ത് നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പ്രോഗ്രാം ബ്രോഷർ പ്രകാശനം ചെയ്തു. മുക്കം മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി ബ്രോഷർ പ്രകാശനം നിർവ്വഹിച്ചു.
മുൻസിപ്പൽ ഡെപ്യൂട്ടി ചെയർപേഴ്സൺ സി.എ. പ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.ഇ.ഒ ദീപ്തി. ടി, പ്രോഗ്രാം കൺവീനർ അജീഷ് വി, മീഡിയ കൺവീനർ അഷ്റഫ് എന്നിവർക്ക് പുറമെ മുജീബ് റഹിമാൻ പി.സി, ഹാഷിദ് കെ.സി, വിനോദ് കുമാർ ടി, സുധീർ കുമാർ, ബാൽ രാജ്, ഷഫീഖ് ടി, മിഥുൻ, ശ്രീനാഥ് സി, ടി.പി. അബൂബക്കർ, നിസാം കാരശ്ശേരി, നസീബ് യു, ഹർഷൽ പറമ്പിൽ എന്നിവർ സംസാരിച്ചു.
ബിജേഷ്, നൗഷാദ് പി എന്നിവരും വിവിധ സബ് കമ്മിറ്റി കൺവീനർമാരും ചടങ്ങിൽ പങ്കെടുത്തു.







