Koodaranji

കൂടരഞ്ഞിയിൽ നിരിക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്ട്രയിൽ നിന്നെത്തി കൂടരഞ്ഞി പൂവാറൻതോട് നീരിക്ഷണത്തിൽ കഴിയുകയായിരുന്ന യുവതിക്ക് കോവിഡ് സ്ഥിതികരിച്ചു. മുംബൈയിൽ നഴ്സ് ആയി ജോലി ചെയ്തിരുന്ന യുവതി ജൂൺ അഞ്ചിന് ട്രെയിൻ മാർഗം നാട്ടിലെത്തുകയും തുടർന്ന് പൂവാറൻതോടുള്ള വീട്ടിൽ നിരിക്ഷണത്തിൽ കഴിയുകയുമായിരുന്നു.
കഴിഞ്ഞ ദിവസം കൂടരഞ്ഞിയിൽ നടത്തിയ റാപ്പിഡ് ടെസ്റ്റിലെ ഫലമാണ് പോസറ്റീവായത്. രോഗലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല. ഇവരെ കോഴിക്കോട് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെന്റിറിലേക്ക് മാറ്റി.

പൊതുജനം കൂടുതൽ ജാഗ്രത പാലിക്കണമെന്നും രോഗം സ്ഥിരീകരിച്ച വ്യക്തിയെ സംബന്ധിച്ച് യാതൊരു വ്യക്തിഗത വിവരങ്ങളും പ്രചരിപ്പിക്കരുതെന്നും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സോളി ജോസഫ് അറിയിച്ചു.

Related Articles

Leave a Reply

Back to top button