Thottumukkam

കിഫ കർഷക കൂട്ടായ്മ; തോട്ടുമുക്കത്ത് കർഷക ബോധവൽക്കരണ ക്ലാസും, സെമിനാറും സംഘടിപ്പിച്ചു

തോട്ടുമുക്കം: കിഫ (കേരള ഇന്റിപെന്റന്റ് ഫാർമേഴ്‌സ് അസോസിയേഷൻ ) കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ തോട്ടുമുക്കം സെന്റ് തോമസ് പാരീഷ് ഹാളിൽ കർഷക ബോധവൽക്കരണ ക്ലാസും, സെമിനാറും സംഘടിപ്പിച്ചു.

കിഫ ചെയർമാൻ അലക്സ്‌ ചാണ്ടി ഒഴുകയിൽ ക്ലാസിനു നേതൃത്വം നൽകി. വന്യ മൃഗ ശല്യത്താൽ പൊറുതിമുട്ടിയ കർഷകരിൽ നിന്നു കാര്യങ്ങൾ ചോദിച്ചറിയുകയും പരിഹാരങ്ങൾ നിർദേശിക്കും ചെയ്തു. സർക്കാരിൽ നിന്നും അർഹമായ നഷ്ടപരിഹാരം ലഭിക്കാൻ വേണ്ട നിയമസഹായം അംഗങ്ങൾക്ക് കിഫ നൽകുമെന്ന് ചെയർമാൻ പറഞ്ഞു.

കൊടിയത്തൂർ പഞ്ചായത്തിലെ പുതിയ എം പാനൽ തോക്ക് ലൈസൻസിയായ സജി പുഞ്ചക്കളപ്പുരയെ കിഫ ചെയർമാൻ പൊന്നാട അണിയിച്ച് ആദരിച്ചു. കൃഷിയിടത്തിൽ ഇറങ്ങുന്ന പന്നിയെ വെടിവെക്കാൻ ഏതുസമയത്തും വരാൻ തയ്യാറാണെന്ന് സജി മറുപടി പ്രസംഗത്തിൽ പറഞ്ഞു.

യോഗത്തിൽ മനോജ്‌ കുംബ്ലാനി, ജോർജ് കുംബ്ലാനി, സിബി എട്ടിയിൽ, ബെന്നി ഇടത്തിൽ, സാബു വടക്കേപടവിൽ, ജിയോ വെട്ടുകാട്ടിൽ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button