Mukkam

മുക്കം എ. ഇ. ഒ ഓഫീസിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് മാർച്ച് നടത്തി

മുക്കം : സംസ്ഥാനത്തെ മുഴുവൻ വിദ്യാർഥികൾക്കും പാഠപുസ്തകങ്ങൾ എത്തിക്കാത്തതിൽ പ്രതിഷേധിച്ചുകൊണ്ട് മുക്കം എ. ഇ. ഒ ഓഫീസിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് മാർച്ച് നടത്തി . യാതൊരു മുന്നൊരുക്കവും കൂടാതെ ഗവൺമെൻറ് നടത്തുന്ന ഓൺലൈൻ ക്ലാസുകൾ , പാഠപുസ്തകങ്ങൾ ലഭ്യമാക്കാത്തതിനാൽ വിദ്യാർഥികൾക്ക് വെറും പ്രഹസനമായി മാറുകയാണ്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ വകുപ്പ് മുഴുവൻ വിദ്യാർഥികൾക്കും ആവശ്യമായ പാഠപുസ്തകങ്ങൾ എത്രയും വേഗം എത്തിക്കണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല സെക്രട്ടേറിയേറ്റംഗം ഷാഹിൽ മുണ്ടുപാറ ആവശ്യപ്പെട്ടു .

ഫ്രറ്റേണിറ്റി മൂവ്മെൻറ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി അംഗം നിഹാദ് അദ്ധ്യക്ഷത വഹിച്ചു. ദിൽകഷ് സ്വാഗതവും ഇർഫാൻ നന്ദിയും പറഞ്ഞു. നഈം, , മുഅന്നദ് , എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button