Local
തിരുവമ്പാടിയിൽ റോഡ് ഗതാഗതം ദുരിതമാകുന്നു.

തിരുവമ്പാടി: കൈതപോയിൽ അഗസ്ത്യൻമുഴി റോഡ് നിർമാണം ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തിൽ തിരുവമ്പാടി ടൗണിലൂടെയും സമീപ പ്രദേശങ്ങളിലൂടെയും ഉള്ള ഗതാഗതം നാട്ടുകാർക്കും വ്യാപാരികൾക്കും ദുരിതമായി മാറുകയാണ്.
ഇന്ന് തിരുവമ്പാടി പോലീസ് സ്റ്റേഷനു സമീപം റേഷൻ വിതരണ കേന്ദ്രത്തിലേക്കുള്ള അരിയുമായി വന്ന ലോറി റോഡിലെ ആഴമേറിയ കുഴിയിൽ ചാടി അരി ചാക്കുകൾ റോഡിൽ വീണു ഗതാഗതം തടസപ്പെട്ടു, ചുമട്ടു തൊഴിലാളികൾ എത്തി ചാക്കുകൾ തിരികെ കയറ്റിയത്തിന് ശേഷമാണ് ഗതാഗതം പൂർവ്വ സ്ഥിതിയിലായത്.
റോഡിലെ കുഴികൾ എത്രയും പെട്ടെന്ന് താൽകാലികമായെങ്കിലും അടക്കണമെന്നും കാൽനട യാത്ര പോലും ദുഷ്കരമായ സാഹചര്യത്തിന് അധികാരികൾ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും നാട്ടുകാർ അഭിപ്രായപ്പെട്ടു.







