India

കൊവിഡ് 19; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 16922 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 473105 ആയി, 24 മണിക്കൂറിനിടെ മരിച്ചത് 418 പേര്‍, മരണസംഖ്യ 14894 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 16922 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 473105 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 418 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 14894 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് നിലവില്‍ 186514 ആക്ടീവ് കേസുകളാണ് ഉള്ളത്. 271697 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 3890 പേര്‍ക്കാണ്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 142900 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 208 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 6739 ആയി ഉയര്‍ന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മുംബൈയില്‍ കഴിഞ്ഞ ദിവസം 1144 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 69625 ആയി ഉയര്‍ന്നു. 38 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 3962 ആയി ഉയര്‍ന്നു.

രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും വൈറസ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 3788 പേര്‍ക്കാണ്. ഇതോടെ ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം 70000 കവിഞ്ഞു. ഇതുവരെ 70390 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം ഡല്‍ഹിയില്‍ ഇതുവരെ 2365 പേരാണ് മരിച്ചത്.

Related Articles

Leave a Reply

Back to top button